Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Into The Forest

Kannur

ക​മ്മാ​ടി​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി

പാ​ണ​ത്തൂ​ർ: ക​മ്മാ​ടി ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​ർ​ആ​ർ​ടി-​പി​ആ​ർ​ടി സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്പെ​ഷ​ൽ കാ​ട്ടാ​ന ഡ്രൈ​വ് ന​ട​ത്തി​യ​ത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ഭീ​തി​യി​ലാ​യി​രു​ന്ന മാ​മ്പ​ളം, പെ​രു​മു​ണ്ട, ക​മ്മാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ത​ത്കാ​ലം ആ​ശ്വാ​സ​മാ​യി. പ​ന​ത്ത​ടി സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​പി. രാ​ജു, ആ​ർ​ആ​ർ​ടി സെക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ല​തും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി ത​മ്പ​ടി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ഉ​ട​മ​സ്ഥ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

 

Latest News

Corehub Up